വാഹനാപകടം: ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്

വേലൂര്‍: തയ്യൂര്‍ റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്​ ഗുരുതര പരിക്കേറ്റു. വേലൂര്‍ സ്വദേശി പട്ടിയില്‍ പടിഞ്ഞാറൂട്ട് വീട്ടിൽ രാമന്‍ നായരുടെ മകന്‍ സതീശനാണ് (43) പരിക്കേറ്റത്. ഇയാളെ 108 ആംബുലൻസ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട്​ മൂന്നോടെ തയ്യൂർ കടവന കയറ്റത്തിലാണ് അപകടം നടന്നത്. ഇയാളുടെ രണ്ട് കാലിലും ഗുരുതര പരിക്കുണ്ട്. TCT ERMPT 2 പടം : വേലൂരിൽ അപകടത്തിൽപെട്ട ടോറസ് ലോറിയും ബൈക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.