ബസ്സ് കയറുന്നതിനിടെ വിദ്യാർത്ഥിനിക്ക് വീണ് പരിക്ക്

ബസിൽ കയറുന്നതിനിടെ വിദ്യാർഥിനിക്ക് വീണ് പരിക്ക് ചെറുതുരുത്തി: ബസിൽ കയറുന്നതിനിടെ വിദ്യാർഥിനിക്ക്​ വീണ് പരിക്കേറ്റു. പാഞ്ഞാൾ ഗവ.​ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ധനാഫർഹക്കാണ്​ (15) കാലിന്​ പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് 4.30ന് ആറ്റൂരുള്ള വീട്ടിലേക്കു പോകാൻ വെട്ടിക്കാട്ടിരിയിൽനിന്ന് കയറിയപ്പോഴായിരുന്നു അപകടം. കുട്ടികൾ കയറുന്നതിനിടെ ബസ് എടുത്തതാണ്​ അപകട കാരണമെന്ന്​ നാട്ടുകാർ പറഞ്ഞു. നാട്ടുകാരും ബസിലെ തൊഴിലാളികളും കൂടി ആശുപത്രിയിൽ കൊണ്ടുപോയി. ചെറുതുരുത്തി പൊലീസ് സംഭവസ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.