സൗരോർജ പദ്ധതി ഉദ്ഘാടനം; കൗൺസിലർമാരെ അവഗണിച്ചതിൽ പ്രതിഷേധം കുന്നംകുളം: സർക്കാർ ആശുപത്രിയിൽ നടന്ന സൗരോർജ പദ്ധതികളുടെ ഉദ്ഘാടന പരിപാടിയിൽനിന്ന് അവഗണിച്ചതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർമാരായ ലബീബ് ഹസൻ, മിനി മോൺസി എന്നിവർ പ്ലക്കാർഡുമേന്തി സദസ്സിലെത്തി. നഗരസഭയുടെ പൊതുചടങ്ങുകളിൽ വാർഡ് കൗൺസിലർമാർക്ക് അർഹമായ പ്രാധാന്യം നൽകുന്നില്ലെന്നും സ്ഥിരമായി അവഹേളിക്കുകയാണെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. സർക്കാർ ആശുപത്രി സ്ഥിതിചെയ്യുന്ന വാർഡിലെ കൗൺസിലറായ ലബീബ് ഹസ്സന്റെ പേര് സ്ഥിരം സമിതി അധ്യക്ഷർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, കൗൺസിലിലെ കക്ഷിനേതാക്കൾ എന്നിവർക്ക് ശേഷം സംസാരിക്കാൻ അവസരം നൽകാതെ സാന്നിധ്യം എന്ന നിലയിലാണ് രേഖപ്പെടുത്തിയത്. സൗരോർജ പദ്ധതി നടപ്പാക്കുന്ന ടൗൺ ഹാൾ സ്ഥിതിചെയ്യുന്ന വാർഡിലെ കൗൺസിലർ മിനി മോൺസിയുടെ പേര് നോട്ടീസിൽ ഉൾപ്പെടുത്തുക പോലും ചെയ്തിരുന്നില്ല. പൊതുപരിപാടികളിലെ അവഗണന ആദ്യസംഭവം അല്ലെന്നും നിരവധി തവണ പരാതി നൽകിയിട്ടും പരിഹരിക്കപ്പെടാത്തതുകൊണ്ടാണ് കൗൺസിലർമാർ പരസ്യ പ്രതിഷേധത്തിലേക്ക് ഇറങ്ങിയതെന്നും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ ബിജു സി. ബേബി പറഞ്ഞു. പ്രതിപക്ഷ കൗൺസിലർമാരെ അവഗണിച്ച് ഭരണം കൊണ്ടുപോകാനാകില്ലെന്ന് മുൻ ചെയർമാൻ കെ.സി. ബാബുവും ഉദ്ഘാടന സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. tcckkm 2 സൗരോർജ പദ്ധതി ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർമാർക്ക് അവഗണന: പ്ലകാർഡുമേന്തി ചടങ്ങിൽ പ്രതിഷേധം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.