നിലമ്പൂർ: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്‍റെ നിയന്ത്രണത്തിൽ ജില്ലയിലെ ആദ‍്യ വനിത ക്ലബ് 'അവളിടം' വഴിക്കടവ് പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങി. വനിതകളുടെ ക്ഷേമമാണ് ലക്ഷ‍്യം. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു ക്ലബ് രൂപവത്കരിക്കണമെന്നാണ് സർക്കാർ നിർദേശം. വനിത ക്ലബ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് റെജി ജോസഫ് കണ്ടത്തിൽ അധ‍്യക്ഷത വഹിച്ചു. ക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം ആരോഗ‍്യ -വിദ‍്യാഭ‍്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ജയ് മോൾ, സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഫാത്തിമ ഇസ്മായിൽ എന്നിവർ നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര‍്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഹഫ്സത്ത് പുളിക്കൽ, വികസന സ്ഥിരം സമിതി ചെയർപേഴ്സൻ സിന്ധു രാജൻ, ഗ്രാമപഞ്ചായത്ത് അംഗം അബ്ദുൽ കരീം, യുവജന കാര‍്യ പഞ്ചായത്ത് തല ഇംപ്ലിമെന്‍റ് ഓഫിസർ ജോർജ് മൈക്കിൾ എന്നിവർ സംസാരിച്ചു. വഴിക്കടവ് പഞ്ചായത്ത് തല യൂത്ത് കോഓഡിനേറ്റർ ഇബ്രാഹിം മണിമൂളി സ്വാഗതവും വനിത ക്ലബ് പ്രസിഡന്‍റ് മർജാന നന്ദിയും പറഞ്ഞു. .................... Nilambur photo-1 Clumbu- വഴിക്കടവ് പഞ്ചായത്തിലെ ക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.