കാളികാവ്: സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന 'വായനാച്ചങ്ങാത്തം' വായന പോഷണ പദ്ധതിയുടെ ഭാഗമായി വണ്ടൂർ ബി.ആർ.സിയിൽ പരിശീലന പരിപാടികൾക്ക് തുടക്കമായി. എൽ.പി വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവയെ ആസ്പദമാക്കി ക്ലാസ് റൂമുകളിൽ വായനയിലൂന്നിയ പ്രവർത്തനങ്ങൾ നടപ്പാക്കും. വണ്ടൂർ, പെരിന്തൽമണ്ണ, നിലമ്പൂർ മേഖലകളിലുള്ള റിസോഴ്സ് അധ്യാപകർക്കാണ് വണ്ടൂരിൽ പരിശീലനം നൽകുന്നത്. പരിശീലനം ജില്ല പഞ്ചായത്ത് അംഗം വി.പി. ജസീറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ എം. മനോജ് അധ്യക്ഷത വഹിച്ചു. ഷൈജി ടി. മാത്യു, സ്മിത അനിൽകുമാർ, വി.പി. സൗമ്യ, പി. ഷജീഷ്, പി. ഷീജ എന്നിവർ സംസാരിച്ചു. Photo kkv vayana posanam pariseelanam .jpg വായനാച്ചങ്ങാത്തം പദ്ധതിയുടെ ഭാഗമായി വണ്ടൂർ ബി.ആർ.സിയിൽ നടക്കുന്ന പരിശീലനം ജില്ല പഞ്ചായത്ത് അംഗം വി.പി. ജസീറ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.