കാളികാവ്: വൃക്ക മാറ്റിവെച്ച രോഗികൾക്ക് ആശ്വാസ പദ്ധതിയുമായി ചോക്കാട് ഗ്രാമപഞ്ചായത്ത്. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചോക്കാട് ഗ്രാമപഞ്ചായത്തിലെ വൃക്ക മാറ്റിവെച്ച രോഗികൾക്കുള്ള മരുന്ന് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്ത് നിർവഹിച്ചു. ഈ സാമ്പത്തിക വർഷത്തിൽ 1,50,000 രൂപ ചെലവഴിച്ചാണ് മരുന്ന് വാങ്ങുന്നത്. പഞ്ചായത്തിലെ ഒമ്പത് രോഗികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹൂഫ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അറക്കൽ സക്കീർ ഹുസൈൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. നിസാം അലിയാർ, പഞ്ചായത്ത് സ്ഥിരംസമിതി അംഗം റഷീദ വൈദ്യർ, മെംബർ ഷാഹിന ബാനു, സീനിയർ ഫാർമസിസ്റ്റ് കെ.സി. അന്ന മേരി എന്നിവർ സംസാരിച്ചു. ........... പടം kidny sahaya .jpg ചോക്കാട് പഞ്ചായത്തിലെ വൃക്ക മാറ്റിവെച്ച രോഗികൾക്കുള്ള മരുന്ന് വിതരണം പ്രസിഡന്‍റ് ചൂരപ്പിലാൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.