തുവ്വൂർ: ദേശസാൽകൃത ബാങ്കിന്റെ ശാഖകൾ വേണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി തുവ്വൂരുകാർ. അയൽ പഞ്ചായത്തുകളിൽ രണ്ടും മൂന്നും ദേശസാൽകൃത ബാങ്കുകളും കെ.എസ്.എഫ്.ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുമ്പോഴും തുവ്വൂരിൽ പേരിന് പോലും ഒരു ദേശസാൽകൃത ബാങ്ക് ഇല്ല. സഹകരണ സ്ഥാപനങ്ങളും ഒരു ഗ്രാമീണ ബാങ്കും മാത്രമാണുള്ളത്. നൂറിലേറെ വ്യാപാര സ്ഥാപനങ്ങൾ, പത്ത് സ്കൂളുകൾ, ആയിരത്തോളം പെൻഷൻകാർ എന്നിവയുള്ള പഞ്ചായത്തിൽ എ.ടി.എം സൗകര്യങ്ങളോടെയുള്ള ഒരു ദേശസാൽകൃത ബാങ്കെങ്കിലും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി ജനകീയ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. ധനകാര്യമന്ത്രി, എം.എൽ.എ എന്നിവർക്ക് നിവേദനം നൽകും. രണ്ടാംഘട്ടത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും. യോഗത്തിൽ കൊപ്പത്ത് ശരീഫ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പറവട്ടി ശരീഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. ലത്തീഫ്, നിസാമുദ്ദീൻ പായിപ്പുല്ല്, അനൂപ് തുവ്വൂർ, പി.എ. കരീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.