എടക്കര: തരിശുഭൂമിയില്‍ വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കാൻ ചുങ്കത്തറ കൊന്നമണ്ണയില്‍ മാതൃക കൃഷിത്തോട്ടം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായാണ് ചുങ്കത്തറ സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നത്. വിത്ത് നടീല്‍ മലപ്പുറം ജോയന്‍റ് രജിസ്ട്രാര്‍ പ്രഭിത്ത് ഉദ്ഘാടനം ചെയ്തു. കൊന്നമണ്ണയില്‍ രണ്ടേക്കര്‍ ഭൂമിയില്‍ പയര്‍, വഴുതന, വെണ്ട, ചീര തുടങ്ങിയ പച്ചക്കറികളാണ് കൃഷിയിറക്കിയത്. ബാങ്ക് പ്രസിഡന്‍റ് എ.യു. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ അസിസ്റ്റന്‍റ് രജിസ്ട്രാര്‍ പ്രസാദ്, കൃഷി വകുപ്പ് എ.ഡി.എ എമിലി പോള്‍, ബാങ്ക് വൈസ് പ്രസിഡന്‍റ് കെ.ടി. കുഞ്ഞാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വത്സമ്മ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്‍റ് സൈനബ മാമ്പള്ളി, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ബിന്ദു സത്യന്‍, ചുങ്കത്തറ കൃഷി ഓഫിസര്‍ ലിജു എബ്രഹാം, ബാങ്ക് ഡയറക്ടര്‍മാരായ താജ സക്കീര്‍, ടി.എം. വര്‍ഗീസ്, പോള്‍ ആശ്രം, അനില്‍, അലിയാപ്പു, ഇ.ടി. സത്യന്‍, അബ്ദുല്‍ മജീദ്, സുനിത മോള്‍, നസീറ, ഫസീല മോള്‍, സെക്രട്ടറി ഹാന്‍സ് ജേക്കബ്, അസിസ്റ്റന്‍റ് സെക്രട്ടറി എ.ടി. സുനിത, കര്‍ഷക സേവന കേന്ദ്രം ഉദ്യോഗസ്ഥന്‍ റെജി എബ്രഹാം, ശരത് എന്നിവര്‍ സംബന്ധിച്ചു. ...................... mn edk- krishi ചുങ്കത്തറ കൊന്നമണ്ണയിൽ ആരംഭിച്ച മാതൃക കൃഷിത്തോട്ടത്തിൽ മലപ്പുറം ജോ. രജിസ്ട്രാർ പ്രഭിത്ത് വിത്ത് നടീൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.