ഡോ.ടി.ഐ രാധാകൃഷ്ണൻ പുരസ്കാരം ഡോ.നന്ദിനിവർമ്മക്ക് സമ്മാനിച്ചു

ഡോ. ടി.ഐ. രാധാകൃഷ്ണൻ പുരസ്കാരം ഡോ. നന്ദിനിവർമക്ക് സമ്മാനിച്ചു തൃശൂർ: ആതുരശുശ്രൂഷ രംഗത്തും സാമൂഹിക- ജീവകാരുണ്യ രംഗത്തും സജീവമായിരുന്ന ഡോ. ടി.ഐ. രാധാകൃഷ്ണൻ അനുസ്മരണവും അവാർഡ് സമർപ്പണവും തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്നു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അനുസ്മരണം ഉദ്ഘാടനം ചെയ്തു. ആയുർവേദ ഡോക്ടറും ചെണ്ടയിൽ തായമ്പക അവതരണത്തിലൂടെ ശ്രദ്ധേയയുമായ ഡോ. നന്ദിനി വർമക്ക് ഡോ. ടി.ഐ. രാധാകൃഷ്ണൻ സ്മാരക അവാർഡ് മേളപ്രമാണി പെരുവനം കുട്ടൻമാരാർ സമ്മാനിച്ചു. ആത്മ ഫൗണ്ടേഷൻ ഡയറക്ടർ സി.കെ. സുരേഷിനെ ആദരിച്ചു. മുൻ മേയർ കെ. രാധാകൃഷ്ണൻ, ഡോ. ടി.ഐ. രാധാകൃഷ്ണൻ ഫൗണ്ടഷേൻ ഭാരവാഹികളായ ഒ.പി. ബാലൻ മേനോൻ, കൂറ്റനാട് രാവുണ്ണി പണിക്കർ, ശ്രീധരൻ തേറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.