പുല്ലാനൂര്‍ സ്കൂളില്‍ ലൈബ്രറി ഡിജിറ്റലായി

പൂക്കോട്ടൂര്‍: വിദ്യാലയ ആധുനികവത്കരണത്തിന്റെ ഭാഗമായി പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലൈബ്രറി ഡിജിറ്റലാക്കി. ആധുനിക തലമുറയില്‍ വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ലൈബ്രറി നവീകരിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആരംഭിച്ച ഡിജിറ്റല്‍ ലൈബ്രറി സംവിധാനം ഹൈസ്കൂള്‍ തലത്തിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. സമ്പൂര്‍ണ ഡിജിറ്റലൈസ്ഡ് ലൈബ്രറി ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ് വിദ്യാലയത്തിന് സമര്‍പ്പിച്ചു. പി.ടി.എ പ്രസിഡന്റ് എന്‍.എം. റഷീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അബ്ദുറസാഖ്, ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ കെ.പി. രാധികാദേവി, വി.എച്ച്.എസ്.ഇ വിഭാഗം പ്രിന്‍സിപ്പല്‍ നിഷ, ഹാറൂണ്‍ റഷീദ്, ഹസ്സനുദ്ദീന്‍, അബ്ദുല്‍ മജീദ്, ഡോ. എം.സി. അബൂബക്കര്‍, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. me kdy 2 library: പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗം സമ്പൂർണ ഡിജിറ്റലൈസ്ഡ് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.