എടവണ്ണപ്പാറ: വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി കാഡറ്റുകൾ കീഴുപറമ്പിലെ കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിച്ചു. സാമൂഹിക സേവന പ്രവർത്തന ഭാഗമായി 50 പേരുള്ള സംഘമാണ് ഇവിടെയെത്തിയതും കലാ വിരുന്നൊരുക്കിയതും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. അന്തേവാസികൾക്ക് കാഡറ്റുകൾ സ്നേഹോപഹാര സമർപ്പണം നടത്തി. സുബേദാർ ഉത്തം സിങ്ങ്, ഹവിൽദാർ നിമേഷ്, എസ്.എം.സി ചെയർമാൻ ബി.പി.എ. ബശീർ, ഹമീദ് കുനിയിൽ, അലൻ ഐസക്, അവന്തിക, ജ്യോതിലക്ഷ്മി, എം.ഐ. ശബീർ എന്നിവർ സംസാരിച്ചു. me vkd gv. hss: വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി കാഡറ്റുകൾ കീഴ്പറമ്പിലെ കാഴ്ച ശേഷിയില്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.