കഞ്ഞിപ്പുര-ചീരാണി റോഡ് തുറന്നു വളാഞ്ചേരി: നഗരസഭയിലെ 33ാം വാർഡിൽ നവീകരിച്ച കഞ്ഞിപ്പുര-ചീരാണി ശിഹാബ് തങ്ങൾ സ്മാരക റോഡ് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് ഒന്നര ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, സ്ഥിരസമിതി അധ്യക്ഷൻ മുജീബ് വാലാസി, റൂബി ഖാലിദ്, ആബിദ മൻസൂർ, ബദരിയ്യ ടീച്ചർ, മുസ്തഫ മാസ്റ്റർ, ജലാൽ കടക്കാടൻ, അഷ്‌റഫ് പൂളക്കത്തൊടി, ബാബു ഹുസൈൻ, സി.ആർ.പി. ബാവ, ഇസ്മായിൽ കണ്ടൻചിറ, വി. ലത്തീഫ്, കൊടിയത്തൂർ മുഹമ്മദ് എന്നിവർ പങ്കെടുത്തു. വളാഞ്ചേരി നഗരസഭയിലെ കഞ്ഞിപ്പുര ചീരാണി ശിഹാബ് തങ്ങൾ സ്മാരക റോഡ് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു MP VNCY 2 Abid Hussain Thangal MLA.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.