മഞ്ചേരി: ജല അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാനായി ചെരണിയിൽ വെട്ടിപ്പൊളിച്ച റോഡ് അറ്റക്കുറ്റപ്പണി നടത്തിയത് തികച്ചും അശാസ്ത്രീയമായ രീതിയിലാണെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ആൾ കേരള ഓട്ടോ-ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) മഞ്ചേരി ഏരിയ കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി എൻജിനിയർക്ക് . ജസീല ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻ വരെ പല ഭാഗത്തായുള്ള വലിയ കുഴികൾ ഇത് വരെ അടച്ചിട്ടില്ല. സെൻട്രൽ ജങ്ഷനിൽ അറ്റക്കുറ്റപ്പണി നടത്തിയ ഭാഗം പൊളിഞ്ഞ് വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സെക്രട്ടറി എം.എ. ജലീൽ, ഏരിയ കമ്മിറ്റി അംഗം കെ.പി. ഫിറോസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.