പാസഞ്ചർ ലോഞ്ചിന് ഫണ്ട് അനുവദിച്ചു

തൃക്കലങ്ങോട്: പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പാസഞ്ചർ ലോഞ്ച് സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നു പണം ചെലവഴിച്ച് അഞ്ച് പാസഞ്ചർ ലോഞ്ചാണ് സ്ഥാപിക്കുക. ചെരണി-എളങ്കൂർ റോഡ് ജങ്ഷൻ, ആമ‍യൂർ റോഡ്, തൃക്കലങ്ങോട്-32, നിരന്നപറമ്പ്, ചാരങ്കാവ് എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. എളങ്കൂർ റോഡ് ജങ്ഷനിൽ നിലവിൽ യാത്രക്കാർക്ക് ഇരിക്കാനായി ബസ് സ്റ്റോപില്ല. ഇവിടെ പുതിയ പാസഞ്ചർ ലോഞ്ച് സ്ഥാപിക്കുന്നത് യാത്രക്കാർക്ക് ആശ്വാസമാകും. അതേസമയം, നിലവിൽ ബസ് സ്റ്റോപുള്ള സ്ഥലങ്ങളിൽ തന്നെ പുതിയ ബസ് ലോഞ്ച് നിർമിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.