രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

രക്തദാന ക്യാമ്പ് ഇന്ന്​ അരീക്കോട്: 'രക്തദാനം മഹാദാനം' എന്ന സന്ദേശത്തോടെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജും സംയുക്തമായി ശനിയാഴ്ച . സ്കൂളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ നടക്കുന്ന ക്യാമ്പ് പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ സന്തോഷ് ട്രോഫി കേരള താരം വൈ.പി. മുഹമ്മദ് ഷരീഫ് രക്തദാനം ചെയ്യും. മഞ്ചേരി മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. മേരി തെരേസ പങ്കെടുക്കും. ശേഖരിക്കുന്ന രക്തം മഞ്ചേരി മെഡിക്കല്‍ കോളജിലെ രക്ത ബാങ്കിലേക്ക്​ നൽകും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി. മുനീബ്‌ റഹ്‌മാന്‍, എന്‍.എസ്.എസ് കോഓഡിനേറ്റര്‍ മുഹ്‌സിന്‍ ചോലയില്‍, പഞ്ചായത്തിലെ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.