ചാലിയപ്രം സ്കൂളിന്‍റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു എടവണ്ണപ്പാറ: വിദ്യാകിരണം പദ്ധതിക്ക് കീഴിൽ എടവണ്ണപ്പാറ ചാലിയപ്രം ഗവ. ഹൈസ്കൂളിൽ നിർമിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്തു. മൂന്ന് കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് അനീഷ് ഐ.എ.എസ് തുടങ്ങിയവര്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിച്ചു. സ്കൂള്‍ തല പരിപാടിയില്‍ കെട്ടിട ശിലാഫലക അനാച്ഛാദനം ടി.വി. ഇബ്റാഹീം എം.എൽ.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയില്‍ അബ്ദുറഹിമാന്‍, വിദ്യാകിരണം കോഓഡിനേറ്റര്‍ എം. മണി, പ്രധാനാധ്യാപിക എം.ബി. സരിത, പി.ടി.എ പ്രസിഡന്റ് വി. രാജഗോപാലന്‍, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി. സക്കരിയ്യ, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ ടി. അയ്യപ്പന്‍കുട്ടി, ഒ. സരോജിനി, എസ്.എം.സി ചെയര്‍മാന്‍ അബ്ദു ചീടിക്കുഴി, എം.ടി.എ പ്രസിഡന്റ് രജിത, ജസീം, കെ. വേദവ്യാസന്‍, കെ.ഒ. അലി, എം. മുജീബ്, സി. ഭാസ്കരന്‍, ജൈസല്‍ എളമരം, ഒ.കെ. അയ്യപ്പന്‍, എം. ബിജു എന്നിവർ സംസാരിച്ചു.മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. me stone foundation എടവണ്ണപ്പാറ ചാലിയപ്രം സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ശിലാഫലകം ടി.വി. ഇബ്റാഹീം എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.