തൃശൂർ: ചിരാച്ചിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ ഒരു സംഘം ആക്രമിച്ചു. ചിയ്യാരം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന കോട്ടയിൽ വിമോദിനാണ് മർദനമേറ്റത്. ചിയ്യാരം ഷാപ്പിന് സമീപം ഓട്ടോ ഓടിക്കുകയാണ് വിമോദ്. വെള്ളിയാഴ്ച വൈകീട്ട് ചിയ്യാരം മുടപ്പിലാവ് ക്ഷേത്രപരിസരത്തെ വഴിയില്‍ കൂടി നടന്നുപോകുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ ചോദ്യം ചെയ്യുകയും തുടർന്ന് ഇയാളുടെ കൂട്ടാളികളെ വിളിച്ചുകൂട്ടി മർദിക്കുകയുമായിരുന്നെന്ന് വിമോദ് പറഞ്ഞു. അസമയത്ത് ക്ഷേത്രപരിസരത്ത് കൂടി നടന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മർദനത്തിന് കാരണമെന്ന് പറയുന്നു. വിമോദിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.