ഹിപൊക്രാറ്റിക് ഓത്തിന് പകരം ചരകശപഥ്

ന്യൂഡൽഹി: നൂറ്റാണ്ടുകളായി വൈദ്യ വിദ്യാർഥികൾ ബിരുദത്തിന്റെ ഭാഗമായെടുക്കുന്ന ഹിപൊക്രാറ്റിക് പ്രതിജ്ഞക്ക് പകരം മഹർഷി ചരകന്റെ ചരകശപഥ് ചൊല്ലണമെന്ന് ദേശീയ മെഡിക്കൽ കമീഷൻ തീരുമാനമെടുത്തതായി റിപ്പോർട്ട്. വിദ്യാർഥികൾ പത്ത് ദിവസത്തെ നിർബന്ധ യോഗ പരിശീലിക്കണമെന്നും കമീഷൻ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇക്കാര്യം കമീഷനോ സർക്കാറോ സ്ഥിരീകരിച്ചിട്ടില്ല. വൈദ്യ ചികിത്സയിലെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ലോകമെങ്ങും ഡോക്ടർമാർ എടുക്കുന്ന ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞനായിരുന്ന ഹിപോക്രറ്റീസ് എഴുതിയ പ്രതിജ്ഞ. ഇതിനു പകരമായി ആയുർവേദ ചരക സംഹിത എഴുതിയ മഹർഷി ചരകന്റെ ചരകശപഥ് ചൊല്ലണമെന്നാണ് കമീഷൻ തീരുമാനിച്ചത്. ഇത് വൈദ്യശാസ്ത്ര മേഖലയിലെ കാവിവത്കരണത്തിന്റെ ഭാഗമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. വിദ്യാർഥികൾ ഹിപൊക്രാറ്റിക് പ്രതിജ്ഞയും ചരകശപഥവും ഒരുമിച്ച് എടുക്കട്ടെയെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.