കൈപ്പുണ്യത്തിന്‍റെ രുചിവൈവിധ്യവുമായി ഇളവരശി തൃശൂർ: തലമുറകളായി കൈമാറിക്കിട്ടിയ രുചിക്കൂട്ടിന്‍റെ കൈപ്പുണ്യവുമായാണ് ഇളവരശി എന്ന വീട്ടമ്മ ടിൻടെക്സ് - 2022 വ്യവസായ കൈത്തറി പ്രദർശന വിപണന മേളയുടെ മുഖ്യ ആകർഷണമാകുന്നത്. മധുര, ഉസലാംപെട്ടിയിൽ നിന്ന് സാംസ്കാരിക നഗരത്തിന്‍റെ സന്തതിയായ ഇളവരശി പി. ജയകാന്ത് അശ്വതി ഹോട്ട് ചിപ്സ് എന്ന സംരംഭത്തിലൂടെയാണ് മേളയുടെ മനം കവരുന്നത്. ബേക്കറി -ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണത്തിൽ നാടൻ കൈപ്പുണ്യത്തിന്‍റെ കൈയൊപ്പിലൂടെ അശ്വതി ഹോട്ട് ചിപ്സും ഇളവരശിയും ഇന്ന് വിദേശ വിപണിക്ക് ഉൾപ്പെടെ സുപരിചിതയാണ്. ചിപ്സ്, ഹൽവ, മിക്സ്ചർ, അരിമുറുക്ക്, ചക്ക അച്ചാർ, ചക്ക വരട്ടിയത്, ചക്കക്കുരു, അവലോസുപൊടി, അവലോസുണ്ട, ഉണ്ണിയപ്പം, വട്ടയപ്പം, അച്ചാറുകൾ തുടങ്ങി വിവിധതരം ഉൽപന്നങ്ങൾ ഇവർ നിർമിച്ച് വിൽക്കുന്നു. .............. ............. ഗീതയുടെ കുർക്ക് മീൽ വൻ ഹിറ്റ് പേരുപോലെത്തന്നെ പുതുമയുള്ള ഉൽപന്നവുമായി മേളയുടെ ശ്രദ്ധയാകർഷിക്കുകയാണ് ഗീത എന്ന സംരംഭക. കുർക്ക് മീൽ എന്ന ഗീതയുടെ ഉൽപന്നമാണ് വ്യവസായ, കൈത്തറി, പ്രദർശന, വിപണന മേളയിലെ ആദ്യ സ്റ്റാൾ. 13ാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട ഗീത തന്‍റെ ലക്ഷ്യങ്ങളെ നേടിയെടുക്കുക കൂടിയാണ് ഈ സംരംഭത്തിലൂടെ. മഞ്ഞളിന്‍റെ പ്രധാന ഘടകങ്ങൾ തന്‍റേതായ ചേരുവകൾ ചേർത്ത് നിർമിച്ചെടുക്കുകയാണ് ഗീത. പ്രായഭേദമില്ലാതെ എല്ലാവർക്കും കഴിക്കാവുന്നതും പ്രതിരോധശേഷി വർധിപ്പിക്കുന്നതുമാണ് കുർക്ക് മീൽ എന്ന് ഗീത പറയുന്നു. തൃശൂരിൽ 2011ൽ ഓർഗാനിക് ഭക്ഷ്യപദാർഥങ്ങൾ ഉൾപ്പെടുന്ന അനേകം രുചിവട്ടങ്ങൾ ഒരുക്കിക്കൊണ്ടാണ് ഗീത തന്‍റെ പ്രവർത്തന മേഖലയിലേക്ക് കടക്കുന്നത്. ഹോം ടു ഹോം എന്ന പേരിൽ തുടങ്ങിയ ഓൺലൈൻ വിൽപന വഴി ഉൽപന്നത്തിന് കേരളം മുതൽ കശ്മീർ വരെയുള്ള ആവശ്യക്കാരെ സൃഷ്ടിച്ചെടുക്കാൻ അവർക്കായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സെന്‍ററിൽ ഉൽപാദിപ്പിക്കുന്ന പ്രതിഭ എന്ന മഞ്ഞളാണ് കുർക്ക് മീൽ നിർമിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഗീതയുടെ എല്ലാ ശ്രമങ്ങൾക്കും കൂട്ടായും പ്രോത്സാഹനമായും ഭർത്താവ് സലീഷ് കുമാറും മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.