നെടിയിരുപ്പ് സ്‌കൂളിന് സ്ഥലവും കെട്ടിടവും ഒരുക്കാന്‍ നാട് ഒരുമിക്കുന്നു

ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു കൊണ്ടോട്ടി: ഒരു നൂറ്റാണ്ടിലേറെയായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നെടിയിരുപ്പ് ഗവ. എല്‍.പി സ്‌കൂളിനു സ്ഥലം കണ്ടെത്തി കെട്ടിടമൊരുക്കാന്‍ പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും ഒരുമിക്കുന്നു. ജനപ്രതിനിധികളുടെ കൂടി പിന്തുണയോടെ സ്ഥലം വാങ്ങി കെട്ടിടം ഒരുക്കാനാണ്​ നാട്ടൊരുമയുടെ തീരുമാനം. കോഴിക്കോട് - പാലക്കാട് ദേശീയ പാതയോരത്തു വിദ്യാലയം പ്രവര്‍ത്തിക്കുന്ന സ്ഥലം തന്നെ വാങ്ങാനാണു ശ്രമം. തുടര്‍ന്നു സര്‍ക്കാര്‍ സഹായത്തോടെ കെട്ടിടം ഒരുക്കും. 107 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തില്‍ 256 വിദ്യാര്‍ഥികളാണു പഠിക്കുന്നത്. 65 സെന്‍റ്​ സ്ഥലത്തു പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിനായി 15 സെന്‍റ്​ ഭൂമി സൗജന്യമായി നല്‍കാമെന്നു ഭൂവുടമ അറിയിച്ചിട്ടുണ്ട്. ബാക്കി 50 സെന്‍റ്​ സ്ഥലം വാങ്ങുന്നതിനായി നാട്ടൊരുമയിലൂടെ തുക കണ്ടെത്താനാണ്​ പി.ടി.എയുടേയും പൂർവ വിദ്യാര്‍ഥികളുടേയും നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. സ്ഥലം ലഭ്യമാകുന്നതോടെ കെട്ടിടമൊരുക്കാന്‍ കിഫ്ബിയില്‍ നിന്നു തുക കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും വിദ്യാലയ അധികൃതര്‍ അറിയിച്ചു. ധനശേഖരണത്തിനു മുന്നോടിയായി വികസന വിളംബരാഘോഷവും ജനകീയ കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്തു സുഹറാബി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. അസ്മാബി പൂര്‍വാധ്യാപകരെ ആദരിച്ചു. സ്‌കൂള്‍ വികസന പദ്ധതി രൂപരേഖ തയാറാക്കിയ ബാസിം ഷാ, കെ.എ.എസ് നേടിയ ബിജേഷ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. റംല കൊടവണ്ടി, ഷിഹാബ് കോട്ട, കെ.പി. ഫിറോസ്, സതീഷ് തേരി, സൗമ്യ, ഷാഹിദ, സൗദ, റഹ്‌മത്തുല്ല, പി. അറമുഖന്‍, കെ.പി. പ്രശാന്ത്, എം. പ്രഹ്ലാദകുമാര്‍, അഷ്‌റഫ്, ഡോ. വിനയകുമാര്‍, ദിലീപ് മൊടപ്പിലാശ്ശേരി, പി. ബിന്ദു എന്നിവര്‍ സംസാരിച്ചു. കെ.പി. മുനീര്‍, കെ. ഹസ്സന്‍ ഷാ, കെ. മുരളീധരന്‍ എന്നിവരില്‍നിന്നു ആദ്യ സംഭാവന സ്വീകരിച്ചു. ഘോഷയാത്ര വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. അസ്മാബി ഫ്ലാഗ് ഓഫ് ചെയ്തു. പടം me kdy 1 school: നെടിയിരുപ്പ് ഗവ. എല്‍.പി സ്‌കൂള്‍ വികസനവുമായി ബന്ധപ്പെട്ടു ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷന്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.