സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതി ധർണ

പരപ്പനങ്ങാടി: പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ അടിസ്ഥാന യോഗ്യതയുള്ള വിദ്യാർഥികൾക്ക് റെഗുലർ വിദ്യാർഥികളെ പോലെ പഠിക്കാനുള്ള സംവിധാനം നിലനിർത്തണമെന്നാവശ്യപ്പെട്ട്​ സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി കോ ഓപറേറ്റിവ് കോളജിൽ ധർണ നടന്നു. കോളജ് പ്രസിഡൻറ്​ അഡ്വ. കെ.കെ. സെയ്​തലവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. അബ്​ദുറഹിമാൻ കുട്ടി, കെ. ജ്യോതിഷ്, ശശി, വനജ എന്നിവർ സംസാരിച്ചു. പടം : സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി കോ ഓപ്പറേറ്റിവ് കോളജിൽ നടന്ന ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.