അ​രി​കു​ചാ​ൽ നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ കു​ഴി​യെ​ടു​ത്ത​പ്പോ​ൾ

അ​രി​കു​ചാ​ൽ​ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ; വീ​ട്ടി​ലേ​ക്ക്​ വ​ഴി മു​ട​ങ്ങി​യി​ട്ട്​ ര​ണ്ട്​ മാ​സം

പ​ട്ടി​ക്കാ​ട്​: റോ​ഡ്​ പ​ണി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന അ​രി​കു​ചാ​ലി​ന്റെ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തോ​ടെ സ്വ​കാ​ര്യ വ്യ​ക്​​തി​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി മു​ട​ങ്ങി​യി​ട്ട്​ ര​ണ്ട്​ മാ​സം. മ​ണ്ണാ​ർ​മ​ല പീ​ടി​ക​പ്പ​ടി-​പ​ച്ചീ​രി​പ്പാ​റ റോ​ഡ്​ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ അ​രി​കു​ചാ​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ​തെ​ങ്കി​ലും ചാ​ല്​ കീ​റി​യി​ടു​ക മാ​ത്രം ചെ​യ്ത്​ ബാ​ക്കി പ്ര​വൃ​ത്തി ന​ട​ത്താ​ത്ത​താ​ണ്​ വി​ന​യാ​യ​ത്. പ​ച്ചീ​രി അ​ത്താ​ണി​പ്പ​ടി​യി​ലെ കൂ​രി​യാ​ട​ൻ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​ന്‍റെ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്താ​ണ്​ ആ​ഴ​ത്തി​ൽ മ​ണ്ണ്​ നീ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കും വാ​ഹ​നം വീ​ട്ടി​ലേ​ക്ക്​ ക​യ​റ്റാ​നും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​യി. അ​ധി​കൃ​ത​രോ​ട്​ പ​ല​ത​വ​ണ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ഈ ​റോ​ഡി​ന്‍റെ പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ട്ട്​ ര​ണ്ട്​ വ​ർ​ഷ​മാ​യി. റോ​ഡി​ന്​ കു​റു​കെ​യു​ള്ള ഓ​വു​ചാ​ലു​ക​ളു​ടെ നി​ർ​മാ​ണ​വും ടാ​റി​ങ്ങും പൂ​ർ​ത്തി​യാ​യെ​ങ്കി​ലും റോ​ഡ​രി​കി​ലു​ടെ​യു​ള്ള കോ​ൺ​ക്രീ​റ്റി​ങ്ങും അ​രി​കു​ചാ​ൽ നി​ർ​മാ​ണ​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടി​ട​ങ്ങ​ളി​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള നി​ലം​പ​തി​യി​ലെ കോ​ൺ​ക്രീ​റ്റി​ങ് പ്ര​വൃ​ത്തി​യും പാ​തി വ​ഴി​യി​ലാ​ണ്.

Tags:    
News Summary - Two months since the road to home blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.