ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം

മലപ്പുറം: 'ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ നയം നമുക്കുവേണ്ട' മുദ്രാവാക്യം ഉയർത്തി ദേശീയ വിദ്യാഭ്യാസ നയത്തിനും തൊഴിലില്ലായ്‌മക്കുമെതിരെ അഖിലേന്ത്യ പ്രതിഷേധത്തിൻെറ ഭാഗമായി എസ്.എഫ്.ഐ ഡിമാൻഡ് ഡേ സംഘടിപ്പിച്ചു. ഏരിയ കേന്ദ്രങ്ങളിലും കേന്ദ്ര സർക്കാർ ഓഫിസുകൾക്കും മുന്നിലായിരുന്നു പ്രതിഷേധം. വളാഞ്ചേരി പോസ്​റ്റ്​ ഓഫിസിന്​ ദേശീയ പ്രസിഡൻറ് വി.പി. സാനു ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് ജില്ല പ്രസിഡൻറ് ഇ. അഫ്സൽ, വണ്ടൂരിൽ എം. സജാദ്, കോട്ടക്കലിൽ വി.വൈ. ഹരികൃഷ്ണപാൽ, മഞ്ചേരിയിൽ കെ. മുസമ്മിൽ, മങ്കടയിലും പെരിന്തൽമണ്ണയിലും കെ. ഹരിമോൻ, എടക്കരയിൽ പി. അക്ഷര, താനൂരിൽ എൻ. ആദിൽ, നിലമ്പൂരിൽ ഇ. രാഹുൽ, അരീക്കോട്ട് പി.കെ. സുഭാഷ്, കൊണ്ടോട്ടിയിൽ ടി. വി. ഷബീബ്, തിരൂരിൽ പി. സുമിത്ത്, എടപ്പാളിൽ പി. സന്ദീപ്, പൊന്നാനിയിൽ സി. റെനിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.