പുനര്‍ജനി പദ്ധതി ആരംഭിച്ചു

എടക്കര: ആയുര്‍വേദ ന്യൂറോളജി ചികിത്സാസൗകര്യം ലഭ്യമാക്കുന്ന 'പുനര്‍ജനി' പദ്ധതിക്ക് എടക്കര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ തുടക്കംകുറിച്ചു. ന്യൂറോസംബന്ധമായ അസുഖമുള്ള രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതോടൊപ്പം മേഖലയിലെ ഗവേഷണസാധ്യത ലക്ഷ്യമിടുന്ന പദ്ധതിയാണിത്. കിടത്തിച്ചികിത്സ സൗകര്യമുള്ള ആശുപത്രിയില്‍ ആയുര്‍വേദ ന്യൂറോളജി ചികിത്സയില്‍ വിദഗ്ധനായ ഡോ. ജോമോന്‍ ജോസഫിൻെറ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗോത്രവിഭാഗക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന നിലമ്പൂര്‍ മേഖലയില്‍ ഈ പദ്ധതി ആദിവാസികള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പഞ്ചായത്തംഗം ഒ.ടി. ജെയിംസ് അധ്യക്ഷത വഹിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആലിസ് അമ്പാട്ട്, ജില്ല പഞ്ചായത്തംഗങ്ങളായ സറീന മുഹമ്മദലി, ടി.പി. അഷ്റഫലി, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കബീര്‍ പനോളി, അംഗങ്ങളായ കെ. ആയിശക്കുട്ടി, കവിത ജയപ്രകാശ്, ദീപ ഹരിദാസ്, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. രഘുനാഥ്, ഡോ. ജോമോന്‍ ജോസഫ് ഡാനിയേല്‍, ഡോ. ഫസ്ന, ഡോ. ഷംന, സ്​റ്റാഫ്​ സെക്രട്ടറി ബെന്നി എന്നിവര്‍ സംസാരിച്ചു. ചിത്രവിവരണം: mn edk1 എടക്കര കൗക്കാട് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പുനര്‍ജനി പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.