അധികൃതരേ നിങ്ങളിത് കാണുന്നില്ലേ, ഒരുപ്രദേശം രോഗഭീഷണിയിൽ വെട്ടത്തൂര്‍: ഗ്രാമപഞ്ചായത്തിലെ മേല്‍ക്കുളങ്ങരയില്‍ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ തള്ളിയ കോഴിമാലിന്യം പ്രദേശവാസികൾക്ക് രോഗഭീഷണിയുയർത്തുന്നു. കുന്നിൻചരിവിൽ മണ്ണിട്ട് മൂടാതെ ചീഞ്ഞളിഞ്ഞ് കിടക്കുന്ന മാലിന്യം മഴവെള്ളത്തിൽ തോട്ടിലൂടെ ജനവാസമേഖലകളിലേക്ക് ഒഴുകിയെത്തുന്നതാണ് ഭീഷണിയായത്. തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നതും ദുരിതമായി. സമീപവാസികൾ അലക്കാനും കുളിക്കാനും പാത്രങ്ങൾ കഴുകാനുമൊക്കെ ഉപയോഗിക്കുന്ന തോടാണിത്. മേൽക്കുളങ്ങര മുതൽ തേലക്കാട് വരെ തോടിൻെറ രണ്ട് കിലോമീറ്റർ ദൂരം വിവിധ കുടിവെള്ള പദ്ധതികളുടെ ആറ് വലിയ കിണറുകളുണ്ട്. കൂടാതെ, സ്വകാര്യവ്യക്തികളുടെ കിണറുകളും മറ്റു ജലസ്രോതസ്സുകളുമുണ്ട്. തോട്ടിൽനിന്ന് കിണറിലേക്കും മറ്റും മലിനജലം ഒലിച്ചിറങ്ങുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മേൽക്കുളങ്ങര ആയിരായി മലയിലാണ് ഏറെ കാലമായി വൻതോതിൽ മാലിന്യം തള്ളുന്നത്. കഴിഞ്ഞ മേയ് 30ന് രാത്രി മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ തടഞ്ഞിരുന്നു. അന്ന് പെലീസെത്തി ഡ്രൈവറുൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തെങ്കിലും മാലിന്യം തള്ളുന്നത് തുടർന്നു. അരക്കുപറമ്പ് മാട്ടറ വഴിയാണ് ലോറികളെത്തുന്നത്. മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ ആരോഗ്യ വകുപ്പ്, ഗ്രാമപഞ്ചായത്ത്, പൊലീസ് എന്നിവര്‍ക്ക് 300ഓളം പേര്‍ ഒപ്പിട്ട പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. പടം mc vettathur chiken waste വെട്ടത്തൂർ മേൽക്കുളങ്ങര ആയിരായി മലയിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ തള്ളിയ മാലിന്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.