അമരമ്പലത്ത് യു.ഡി.എഫ് ചേരിതിരിഞ്ഞ്​ യൂത്ത് ലീഗ് പ്രതിഷേധം

പൂക്കോട്ടുംപാടം: സ്വർണക്കടത്തിൽ പ്രതിഷേധിച്ചു അമരമ്പലത്ത് നടന്ന യു.ഡി.എഫ് പ്രതിഷേധത്തിൽനിന്ന്​ ചേരിതിരിഞ്ഞു യൂത്ത് ലീഗ് സമരം. യു.ഡി.എഫ് ചെയർമാനെ അംഗീകരിക്കാത്ത യൂത്ത് ലീഗ് ടൗൺ കമ്മിറ്റി പ്രവർത്തകരാണ് ചേരി തിരിഞ്ഞ് പ്രതിഷേധ പ്രകടനം നടത്തിയത്. യു.ഡി.എഫ് നടത്തിയ പ്രതിഷേധത്തിന് തൊട്ടുപിറകേയാണ് യൂത്ത് ലീഗ് പ്രസിഡൻറ്​ നേതൃത്വത്തിലുള്ള സംഘം പൂക്കോട്ടുംപാടം അങ്ങാടിയിൽ പ്രകടനം നടത്തിയത്. നേതൃത്വം പ്രകടനം നടത്തരുതെന്ന്​ നിർദേശിച്ചിരുന്നെങ്കിലും അതു ലംഘിച്ചാണ് യൂത്ത് ലീഗ് പ്രകടനം നടത്തിയത്. നിലമ്പൂർ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ്​ ഹുസൈൻ പുഞ്ച, അമരമ്പലം യൂത്ത് ലീഗ് പ്രസിഡൻറ് സജിൽ പാറക്കപ്പാടം, ട്രഷറർ സിയാഹുൽ ഹഖ് കൈനോട്ട്, ഭാരവാഹികളായ യൂനുസ് ആലുങ്ങൽ, നിഷാദ് കവളമുക്കട്ട, അഫ്സൽ പനോലൻ, ജബിർ അമരമ്പലം എന്നിവർ നേതൃത്വം നൽകി. ഫോട്ടോ mn ppm6 സ്വർണക്കടത്ത്​ കേസിൽ പ്രതിഷേധിച്ച്​ പൂക്കോട്ടുംപാടം അങ്ങാടിയിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.