പൂക്കോട്ടുംപാടം: കഴിഞ്ഞ പ്രളയത്തിൽ വീട് തകർന്ന കൂറ്റമ്പാറ ചളിക്കാത്തൊടി അബ്ദുൽ ബഷീറിന് അമരമ്പലം ട്രെഡ്കോയുടെ സ്നേഹഭവനം. ഭാര്യയും മൂന്നു പെൺകുട്ടികളും വയോധികരായ മാതാപിതാക്കളുമടങ്ങിയതാണ് ബഷീറിൻെറ കുടുംബം. ടാപ്പിങ് തൊഴിലാളിയായ ബഷീറിൻെറ വീട് പ്രളയത്തിൽ തകർന്നതോടെ വാടക വീട്ടിലാണ് താമസം. നിർധന കുടുംബത്തിന് വീട് നിർമ്മിക്കാൻ സർക്കാറിൽ നിന്നോ മറ്റു സംഘടനകളിൽ നിന്നോ ആനുകൂല്യം ലഭിച്ചിരുന്നില്ല. അമരമ്പലം ട്രേഡേഴ്സ് ഡെവലപ്പ്മൻെറ് സഹകരണ സംഘത്തിൻെറ മുൻ വർഷങ്ങളിലെ ഡിവിഡൻറ് തുക വിനിയോഗിച്ച് കൂറ്റമ്പാറയിലാണ് സ്നേഹഭവൻ ഒരുക്കിയത്. ശനിയാഴ്ച രാവിലെ 11ന് പി.വി. അബ്ദുൽ വഹാബ് എം.പി വീടിൻെറ താക്കോൽദാനം നടത്തും. സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ വി. മുഹമ്മദ് നൗഷാദ് കുടുംബത്തിനുള്ള ഗൃഹോപകരണ വിതരണം നിർവഹിക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികളായ എൻ. അബ്ദുൽ മജീദ്, എം. അബ്ദുൽ നാസർ, എം. കുഞ്ഞി മുഹമ്മദ്, ടി.കെ. മുകുന്ദൻ, പി. ഇസ്ഹാഖ്, കെ. അലി, മാവുങ്ങൽ അബ്ദുൽ കരീം, എം. മോഹൻദാസ്, കെ.പി. ഹബീബ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഫോട്ടോ mn ppm1 കൂറ്റമ്പാറയിൽ ചളിക്കാത്തൊടിക അബ്ദുൽ ബഷീറിന് അമരമ്പലം ട്രെഡ്കോ നിർമ്മിച്ചു നൽകുന്ന സ്നേഹഭവൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.