പന്തംകൊളുത്തി പ്രകടനം നടത്തി

കൊളച്ചേരി: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊളച്ചേരി, ചേലേരി മണ്ഡലം കമ്മിറ്റികൾ പ്രകടനം നടത്തി. കൊളച്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ കെ.എം. ശിവദാസൻ, ബ്ലോക്ക് സെക്രട്ടറി സി. ശ്രീധരൻ മാസ്​റ്റർ, മണ്ഡലം പ്രസിഡൻറ്​ ബാലസുബ്രഹ്മണ്യൻ, മണ്ഡലം സെക്രട്ടറിമാരായ ടി.പി. സുമേഷ്, എം.ടി. അനീഷ്, ടി.വി. യഹ്​യ, കെ.പി. മുസ്തഫ, കെ.പി. അനിൽകുമാർ, രാധാകൃഷ്ണൻ, പി.പി. ശാദുലി, എം.ടി. അനിൽ, എ. വിജു തുടങ്ങിയവർ നേതൃത്വം നൽകി. കമ്പിൽ നടന്ന പ്രതിഷേധ യോഗത്തിൽ കെ.എം. ശിവദാസൻ, സി. ശ്രീധരൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ബസാറിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. മണ്ഡലം പ്രസിഡൻറ്​ പ്രേമാനന്ദൻ ചേലേരി അധ്യക്ഷത വഹിച്ചു. ദലിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മണ്ഡലം കോൺഗ്രസ്​ വൈസ് പ്രസിഡൻറ്​ കെ. മുരളീധരൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.