ശ്രീകണ്ഠപുരം: മലപ്പട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, പഞ്ചായത്തിലെ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്കുള്ള ടെലിവിഷൻെറ ആദ്യഘട്ട വിതരണോദ്ഘാടനം നടത്തി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. വ്യാപാരി ഏകോപന സമിതിയിൽനിന്ന് കൂട്ടരാജി ശ്രീകണ്ഠപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം നിർവാഹക സമിതിയിൽനിന്ന് എട്ടുപേർ രാജിവെച്ചു. സഹദ് സാമ, സി. നാസർ, സി.പി. റഷീദ്, സാദിഖ്, സജീർ, ഷംസീർ, ഇ.പി. അൻഷാദ്, യു. പ്രദീപൻ എന്നിവരാണ് രാജിവെച്ചത്. യൂനിറ്റിൽ സംസ്ഥാന -ജില്ല നേതൃനിരയിലുള്ളവരുണ്ടായിട്ടും പ്രദേശത്തെ വ്യാപാരികളുടെ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നാരോപിച്ചാണ് രാജി. രാജിക്കത്ത് യൂനിറ്റ് പ്രസിഡൻറ് സി.സി. മാമു ഹാജിക്ക് കൈമാറി. രാജിവെച്ചവരിൽ സി. നാസർ യൂത്ത് വിങ് സെക്രട്ടറിയും സഹദ് ട്രഷററുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.