എടക്കര: ഇന്ധനവില വര്‍ധനവിലും പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലും പ്രതിഷേധിച്ച് ഐ.എന്‍.എല്‍ നില്‍പ് സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാസാഗര്‍ പമ്പിന് മുന്നിലായിരുന്നു നില്‍പ് സമരം. നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കോമു അധ്യക്ഷത വഹിച്ചു. കെ. നൗഷാദ്, അബൂബക്കര്‍ ഇരുമ്പടശ്ശേരി, സൂപ്പി നാട്ടുകല്ലിങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി. edakkara- (06-edk-1) കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഐ.എന്‍.എല്‍ പഞ്ചായത്ത് കമ്മിറ്റി എടക്കരയില്‍ നടത്തിയ നില്‍പ് സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.