കോവിഡ്​ ചട്ടം മറന്ന് ആരോഗ്യ സർവേ പ്രവർത്തകർ

മാഹി: ആരോഗ്യ സർവേ നടത്താൻ നിയോഗിച്ച മാഹി വിദ്യാഭ്യാസ മേഖലയിലെ അധ്യാപികമാർ പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സൻെററിന് മുന്നിൽ ശാരീരിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നത് ചട്ടം മറന്നാണെന്ന് വിലയിരുത്തൽ. തിങ്കളാഴ്​ച രാവിലെ എട്ടിനാണ് സംഭവം. വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസെത്തി ശാരീരിക അകലം പാലിക്കണമെന്ന് നിർദേശം നൽകി. കോവിഡ് പ്രതിരോധ ബോധവത്​കരണമടക്കം നടത്തേണ്ടവർക്ക് ആവശ്യമായ സൗകര്യം ഏർപ്പെടുത്തുന്നതിലുണ്ടായ വീഴ്​ചയാണ് ഇതിന് കാരണമായതെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം വൈറലായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.