കോവിഡ് ബാധിതൻെറ പേരും വിലാസവും പ്രചരിപ്പിക്കുന്നതായി പരാതി കോഴിക്കോട്: കോവിഡ് പോസിറ്റിവായ പ്രവാസിയുടെ പേരും വിലാസവും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി പരാതി. പെരുമണ്ണ സ്വദേശിയായ 43കാരൻെറ പേരും മേൽവിലാസവുമാണ് ചിലർ നാട്ടിലെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്. ജൂൺ 15നാണ് ഇദ്ദേഹം ദുബൈയിൽനിന്ന് വിമാനമാർഗം കരിപ്പൂരിലെത്തിയത്. തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ സർക്കാർ നിയന്ത്രണത്തിലുള്ള നഗരത്തിലെ ക്വാറൻറീൻ കേന്ദ്രത്തിലെത്തി അവിടെ നിരീക്ഷണത്തിൽ കഴിഞ്ഞു. 26ന് കോവിഡ് പരിശോധന നടത്തുകയും 29ന് പോസിറ്റിവാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ ഇദ്ദേഹം ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററായ കോഴിക്കോെട്ട ലക്ഷദ്വീപ് െഗസ്റ്റ്ഹൗസിൽ ചികിത്സയിലാണ്. പേരുവിവരങ്ങൾ വെളിപ്പെടുത്തി അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നും അപമാനിക്കുകയാെണന്നും കുറ്റക്കാർക്കെതിെര കർശന നടപടിയെടുക്കണമെന്നുമാണ് ഇദ്ദേഹം കസബ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.