എന്‍.എസ്.എസ് സഹവാസ ക്യാമ്പ് സമാപിച്ചു

മൊറയൂര്‍: നാഷനല്‍ സര്‍വിസ് സ്കീമിന്‍റെ ഭാഗമായി മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. 'സ്വാതന്ത്ര്യാമൃതം' തലക്കെട്ടില്‍ നടന്ന ക്യാമ്പില്‍ കൽപകം, ഹര്‍ ഘര്‍ തിരംഗ, ഫ്രീഡം വാള്‍ തുടങ്ങിയ പരിപാടികളും തനത് പ്രവര്‍ത്തനങ്ങളും നടന്നു. സമാപന സമ്മേളനം വാര്‍ഡ് അംഗം മുറാജിന ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡന്‍റ്​ ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.വി. രതീഷ് കുമാര്‍, മാനേജര്‍ കുഞ്ഞുട്ടി, പ്രഥമാധ്യാപകന്‍ ഡി. ശ്രീകാന്ത്, എന്‍.എസ്.എസ് ലീഡര്‍മാരായ അനാമിക, ആദില്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.