പേരശ്ശന്നൂർ ഗവ. ഹയർ സെക്കൻററി സ്കൂൾ വിജയോത്സവം

പേരശ്ശന്നൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന പരിപാടി 'വിജയോത്സവം' ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.ടി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി മുഖ്യാതിഥി ആയിരുന്നു. ജില്ല പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫസീന അഹമ്മദ് കുട്ടി സ്കൂൾ ലോഗോ പ്രകാശനം ചെയ്തു. പ്രധാനധ്യാപകൻ ടി.എം. വിക്രമൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥലം മാറിപ്പോയ പ്രധാനധ്യാപകൻ പുരുഷോത്തമനെ ആദരിച്ചു. പരപ്പാര സിദ്ദീഖ്, എം.വി. വേലായുധൻ, കെ.ടി. ഹമീദ്, മുഹ്‌സീനത്ത്, സെയ്ദ് മുഹമ്മദ്, സേതുമാധവൻ, കെ.സി. ഷൈജു, എം.ബി. പുരുഷോത്തമൻ, സി. വേലായുധൻ, സീതി ഹാജി, നിസാർ, സി.കെ. ശ്രീനാഥ്, അഭിലാഷ്, പുഷ്പ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി. ലക്ഷ്മണൻ സ്വാഗതവും മുഹമ്മദ് അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. ആനക്കര നിനവ് പ്രിയദർശനും സംഘവും നാടൻ പാട്ട് അവതരിപ്പിച്ചു. MP VNCY 5 ET Mohd Basheer.jpg: പേരശ്ശന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം' ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.