ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്റര്‍ കുറ്റക്കാരൻ

ശിക്ഷ 25ന് മഞ്ചേരി: 13കാരിയെ പീഡിപ്പിച്ച പാസ്റ്റർ കുറ്റക്കാരനാണെന്ന്​ മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ്​ പ്രകാശാണ്​ (51) പ്രതി. 2016 ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു സംഭവം. കുട്ടിയുടെ വീട്ടില്‍ പ്രാര്‍ഥനക്കായി എത്തിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. മാര്‍ച്ച് എട്ടിന് കുട്ടിയുടെ ബന്ധുവിന്‍റെ വീട്ടില്‍ വെച്ചും ബലാത്സംഗം ചെയ്തു. ശിക്ഷ ഈ മാസം 25ന് വിധിക്കും. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.