വളാഞ്ചേരി: നഗരസഭ പി.എച്ച്.സിയിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ മാരാത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് വാലാസി, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, മെഡിക്കൽ ഓഫിസർ ഡോ. നീമ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. പരിരക്ഷ പദ്ധതി, പ്രതിരോധ കുത്തിവെപ്പുകൾ, പകർച്ചവ്യാധികൾ, മറ്റ് ആരോഗ്യപദ്ധതികൾ എന്നിവ അവലോകനം നടത്തി. നഗരസഭ കൗൺസിലർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. ജെ.പി.എച്ച്.എൻ ടി. ഗീത, എൻ.എച്ച്.എം ബ്ലോക്ക് പി.ആർ.ഒ സലൂബ് എന്നിവർ ക്ലാസെടുത്തു. ജെ.എച്ച്.ഐമാരായ ടി.ജി. രഞ്ജിത്ത് സ്വാഗതവും സാബിർ പാഷ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.