'വിജയോത്സവം' സംഘടിപ്പിച്ചു

വളാഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയവും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയവും കരസ്ഥമാക്കിയ വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ അനുമോദിക്കുന്ന സമ്മേളനം 'വിജയോത്സവം' നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ അബ്ദുൽ സലാം കാവുമ്പുറം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് വാലാസി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്‍റ്​ നസീർ തിരൂർക്കാട്, മാനേജ്മെന്‍റ്​ കമ്മിറ്റി അംഗം വി.കെ. ബിനീഷ്, മുൻ പ്രിൻസിപ്പൽ ടി.വി. ഷീല, വി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക സി.ആർ. ശ്രീജ, സ്റ്റാഫ് സെക്രട്ടറിമാരായ സുരേഷ് പൂവാട്ടുമീത്തൽ, സി.കെ. രഘു, പി. ജ്യോതികൃഷ്ണൻ, സി. രജിത്ത് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി.കെ. പ്രീത സ്വാഗതവും അക്കാദമിക് കമ്മിറ്റി കൺവീനർ ആർ.എ. ബീന നന്ദിയും പറഞ്ഞു. വിജയികൾക്ക് സ്കൂൾ മാനേജ്മെന്‍റ്​, പി.ടി.എ, സ്റ്റാഫ് എന്നിവരുടെ ഉപഹാരങ്ങൾ വിതരണം ചെയ്തു. MP VNCY 1 Girls HSS valanchery.jpg:വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അനുമോദന സമ്മേളനം 'വിജയോത്സവം' വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.