വെളിയങ്കോട്: വെളിയങ്കോട് പഴഞ്ഞിയിൽ ഭിന്നശേഷിക്കാർക്കും വയോധികർക്കും സ്നേഹവീട് ഒരുങ്ങുന്നു. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ഗ്രേയ്സ് പരിവാർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് വീട് നിർമിക്കുന്നത്. വീടിന്റെ കട്ടിലവെപ്പും സ്നേഹസംഗമവും കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. സമദ് അധ്യക്ഷത വഹിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷംസു കല്ലാട്ടേൽ, ജില്ല പഞ്ചായത്ത് ഡിവിഷൻ അംഗം എ.കെ. സുബൈർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര, ഡോ. അബ്ദുൽ അസീസ്, പ്രഫ. ഹവ്വ തുടങ്ങിയവർ സംസാരിച്ചു. ഹനീഫ, ചൂലയിൽ മുഹമ്മദ്, നവാസ്, റംല ഹനീഫ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സൗജന്യ ദന്തരോഗ ചികിത്സ ക്യാമ്പ്, ഫസ്റ്റ് എയ്ഡ്-സി.പി.ആർ പരിശീലനം എന്നിവയും സംഘടിപ്പിച്ചു. ഹുസൈൻ സ്വാഗതവും ഫൈസൽ ബാവ നന്ദിയും പറഞ്ഞു. Photo: MP PNN 3: വെളിയങ്കോട്ട് നിർമിക്കുന്ന സ്നേഹവീടിന്‍റെ കട്ടിളവെപ്പും സ്നേഹസംഗമവും മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.