എടക്കളത്തൂർ ദേശാഭിമാനി നാടകോത്സവത്തിന് തുടക്കം

പറപ്പൂർ: ദേശാഭിമാനി കലാ-കായിക സാംസ്കാരിക വേദി ആൻഡ് പബ്ലിക് ലൈബ്രറി എടക്കളത്തൂർ സംഘടിപ്പിക്കുന്ന സംസ്ഥാന നാടകോത്സവം എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്കൂളിൽ ആരംഭിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.എസ്. മാധവൻ അധ്യക്ഷത വഹിച്ചു. നടൻ ശിവജി ഗുരുവായൂർ മുഖ്യപ്രഭാഷണം നടത്തി. പുഴക്കൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനി ജോസ്, തോളൂർ ഗ്രാാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. പോൾസൺ, സി.എ. സന്തോഷ്‌, രമേഷ് രംഗഭാഷ, വാസൻ പുത്തൂർ, കെ.ആർ. സൈമൺ, എ.എം. ലിജീഷ്, സി.എ. ജിനേഷ്, കെ.സി. ഷാജു, എ.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ദിവസേന വൈകീട്ട് ഏഴിനാണ് നാടകം. തിങ്കളാഴ്ച വത്സൻ നിസരി അഭിനയിക്കുന്ന 'മധുര നെല്ലിക്ക' നാടകം അരങ്ങേറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.