ചേലക്കര: അരിപ്പൊടി യൂനിറ്റ്, തുന്നൽക്കട, അച്ചാർ കമ്പനി ഇങ്ങനെയൊക്കെയാണ് ഒരു കുടുംബശ്രീ സംരംഭത്തിന് നമ്മുടെ സങ്കൽപം. പക്ഷേ നാട്ടിലാകെ പുതിയൊരു വെളിച്ചമാവുകയാണ് ചേലക്കര പുലാക്കോട് ധാര കുടുംബശ്രീ യൂനിറ്റ്. എൽ.ഇ.ഡി ബൾബ് നിർമാണ സംരംഭമായ ലുമിനൊ എൽ.ഇ.ഡി ബൾബ് നിർമാണ യൂനിറ്റ് ആരംഭിച്ചിരിക്കുകയാണി സ്ത്രീ കൂട്ടായ്മ. കുറഞ്ഞ വിലയിൽ മേന്മയേറിയ എൽ.ഇ.ഡി ബൾബുകളും ട്യൂബ് ലൈറ്റുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സംരംഭം ലക്ഷ്യമിടുന്നത്. ഭാവിയിൽ പഞ്ചായത്തുകളിലെ തെരുവുവിളക്കുകളുടെ വിതരണം, അറ്റകുറ്റപ്പണി എന്നിവ ചെയ്യാനും സംഘം ഉദ്ദേശിക്കുന്നു. ലുമിനോയുടെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. മൂന്ന് ലക്ഷം രൂപയുടെ മൂലധനം സ്വരൂപിച്ചാണ് ലുമിനോ ആരംഭിച്ചത്. സംരംഭകരായ സി.എസ്. സുജിത, ടി.എസ്. ശ്രീരശ്മി, ജിജി മോൾ, ടി. ധന്യ, കെ.പി. സുചിത്ര എന്നിവരാണ് സംരംഭത്തിന് പിറകിലുള്ള കുടുംബശ്രീ അംഗങ്ങൾ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷെലീൽ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൻ ശോഭന തങ്കപ്പൻ, എ.ഡി.എസ് അംഗങ്ങളായ ശ്രുതി, സിനി, ഷാജിത, നസീമ, പ്രീന, പ്രിയംവദ, വ്യവസായ വകുപ്പ് പ്രതിനിധി സി.എ. അനീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.