ഗുജറാത്ത് സർക്കാർ നടപടിയിൽ പ്രതിഷേധം

ചാവക്കാട്: രാജ്യത്തെ നിയമവാഴ്ചകളെയും കോടതിവിധികളെയും കാറ്റിൽ പറത്തി ബിൽക്കീസ് ബാനു കേസിലെ കൊടുംകുറ്റവാളികളെ ശിക്ഷയിളവ് നൽകി ജയിൽ മോചനം നൽകി പുറത്തിറക്കിയ ഗുജറാത്ത് സർക്കാറിന്‍റെ നടപടിയിൽ പൗരാവകാശ വേദി ജില്ലതല യോഗം പ്രതിഷേധിച്ചു. അധികാര ദുർവിനിയോഗത്തിലൂടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഗുജറാത്ത് സർക്കാറിന്​ കടിഞ്ഞാണിടാൻ സുപ്രീംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. തോമസ് ചിറമ്മൽ, കെ.യു. കാർത്തികേയൻ, റഫീക്ക് മാള, ഹുസൈൻ ഗുരുവായൂർ, കെ.ടി. ജോസഫ്, അനീഷ് പാലയൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.