തൃശൂർ: അനുഭവത്തിന്റെ സാക്ഷ്യപത്രങ്ങളാണ് എം.കെ. രാമചന്ദ്രന്‍റെ ഉത്തർഖണ്ഡിലൂടെ 'കൈലാസ് മാനസരസ് യാത്ര' പുസ്തകമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. എം.കെ. രാമചന്ദ്രനുള്ള ആദര സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിമാലയയാത്ര സംബന്ധിച്ച് ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ പ്രത്യേക ദിശാബോധം നൽകാൻ എം.കെ. രാമചന്ദ്രന് കഴിഞ്ഞുവെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ പി. ചിത്രൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ, സ്വാമി സർഭവാനന്ദ, പെപ്പിൻ തോമസ്, കെ.ജെ. ജോണി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.