'ഒല്ലൂർ കൃഷിസമൃദ്ധി' നാലാമത്തെ സംരംഭം ആരംഭിച്ചു ഒല്ലൂർ: ഇടനിലക്കാരില്ലാതെ പച്ചക്കറി നേരിട്ട് വിപണിയിലെത്തിക്കുന്ന ഒല്ലൂർ കൃഷിസമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നാലാമത്തെ സംരംഭം പ്രവർത്തനം ആരംഭിച്ചു. ഒല്ലൂക്കര സർവിസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച വിപണനകേന്ദ്രം റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പുത്തൂർ-മാന്ദാമംഗലം സെന്‍ററിൽ പഴം-പച്ചക്കറി ലേലച്ചന്ത, പുത്തൂർ വെട്ടുകാട് പ്രവർത്തിക്കുന്ന പച്ചത്തേങ്ങ സംഭരണകേന്ദ്രം, സഞ്ചരിക്കുന്ന വിപണനശാല തുടങ്ങിയവയാണ് കമ്പനിയുടെ മറ്റുസംരംഭങ്ങൾ. കർഷക ഗ്രൂപ്പുകൾ ഉൽപാദിപ്പിക്കുന്ന പഴം-പച്ചക്കറി ശേഖരിച്ചാണ് വിപണനം. ആവശ്യക്കാർക്ക് നേരിട്ട് നാടന്‍പഴം, കായ, പാവക്ക, പടവലങ്ങ, പച്ചമുളക്, കുമ്പളം, മത്തങ്ങ, നേന്ത്രപ്പഴം തുടങ്ങിയവയാണ് ഇവിടെ ലഭിക്കുക. 252 കര്‍ഷകരില്‍നിന്ന് ഒരാഴ്ച അഞ്ചു മുതല്‍ 10 ടണ്‍ വരെ പച്ചക്കറി സംഭരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.