വിധി പ്രതീക്ഷ നൽകുന്നതെന്ന്​ മല്ലിയും സരസുവും

മണ്ണാർക്കാട്: മധു വധ​ക്കേസിൽ നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷ വർധിച്ചതായി മധുവിന്‍റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. കേസിലെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയതറിഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിയതിലൂടെ സാക്ഷികളുടെ കൂറുമാറ്റത്തിന്‍റെ കാരണം വ്യക്തമായെന്നും അവർ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.