പാലക്കാട്: അട്ടപ്പാടിയിൽ . പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴിക്കടുത്ത് മുതലത്തറയിൽ രാമദാസ് (പെരിയസ്വാമി - 45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ പുഴയിൽനിന്ന് വെള്ളമെടുത്ത് മടങ്ങുന്നതിനിടെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ആനയുടെ ചിന്നംവിളി കേട്ട് ഊരിലുള്ളവർ ഓടിയെത്തിയപ്പോഴേക്കും രാമദാസ് മരിച്ചു. രാമദാസിന്റെ തല ആന ചവിട്ടിയരച്ചിരുന്നു. വനപാലകരും അഗളി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ 27ന് പ്ലാമരത്തിനടുത്ത് വീട്ടിലെത്തിയ കാട്ടാന വീട്ടമ്മയെ ചവിട്ടിക്കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.