മെഡിക്കൽ ക്യാമ്പും ബോധവത്​കരണവും

വെട്ടത്തൂർ: പഞ്ചായത്തിന്റെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പെരിന്തൽമണ്ണ ഏരിയ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മണ്ണാർമല 15ാം വാർഡിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ വി.ടി. ജയ ഉദ്​ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക രത്നവിലാസിനി വിഷയാവതരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉബൈദുല്ല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റഹ്മത്ത് മോളി എന്നിവർ സംസാരിച്ചു. ആയുർവേദിക് വിഭാഗം മെഡിക്കൽ ഓഫിസർ ഡോ. നവാസ്, വൈദ്യരത്നം ഔഷധശാല മെഡിക്കൽ ഓഫിസർ ഡോ. രശ്മി പി. ജോസ്, പി.ടി.എ വൈഡ് പ്രസിഡന്റ്‌ നിഷാദ് എന്നിവർ നേതൃത്വം നൽകി. ബോധവത്കരണ ക്ലാസിന് എ.എം.എ.ഐ പെരിന്തൽമണ്ണ ഏരിയ ജോ. സെക്രട്ടറി ഡോ. സജ്‌ന നേതൃത്വം നൽകി. വാർഡ് അംഗം ഹൈദർ തോരപ്പ സ്വാഗതവും മൂസ കൈപ്പള്ളി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.