എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു

താഴേക്കോട്: താഴേക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സപ്തദിന . സമാപന സമ്മേളനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. മുസ്തഫ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എൻ. സക്കീർ അധ്യക്ഷത വഹിച്ചു. മികച്ച വളന്‍റിയർമാരായി മുഹമ്മദ് ജസീൽ, ഫാത്തിമ ഹനീന എന്നിവരെ തിരഞ്ഞെടുത്തു. എ. ദീപ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ സി.ഡി. പ്രവീൺ കുമാർ, പി. സുബൈർ, റബീഅത്ത്, കെ. സീമ, ഫാത്തിമ നിത, ഫസ്മിന, ലാബ് അസിസ്റ്റന്റ്മാരായ കെ. ഷൗക്കത്ത്, കെ. ഫിർദൗസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫിസർ സി.പി. അൻവർ സ്വാഗതവും വളന്‍റിയർ ലീഡർ പി.സി. ആയിഷ ഷഹ്‌ല നന്ദിയും പറഞ്ഞു. അങ്ങാടിപ്പുറം: പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 'സ്വാതന്ത്ര്യാമൃതം' എൻ.എസ്.എസ് ക്യാമ്പ്​ സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ. സഈദ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ജെയിംസ് വാമറ്റത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി അനിൽ, പഞ്ചായത്ത് അംഗം അനിൽ പുലിപ്ര, ജോളി പുത്തൻപുരയ്ക്കൽ, പ്രിൻസിപ്പൽ ബെനോ തോമസ്, ബി. ഹിരൺ, പി. അജോഷ് കുമാർ, സി.എം. നാരായണൻ, മനോജ് വീട്ടുവേലിക്കുന്നേൽ, ജയ മാത്യു, ബെന്നി തോമസ്, ജോർജ് ജേക്കബ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സേവ്യർ എം. ജോസഫ്, ഭാരവാഹികളായ വൈഷ്ണവ് എസ്. തുമ്പയിൽ, കെ.പി. ദിൽഷ്ന, ആൻജോ ജോസഫ്, ഐറിൻ ട്രീസ പി. ആന്‍റണി എന്നിവർ നേതൃത്വം നൽകി. പടം mcpmna 3 nss kyamp താഴേക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്‍റെ ഭാഗമായി വിദ്യാർഥികൾ സമൂഹോദ്യാനം നിർമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.