പ്രതിഭകളെ ആദരിച്ചു

മലപ്പുറം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളെയും വിവിധ രംഗങ്ങളിൽ നേട്ടം കൈവരിച്ചവരെയും മലപ്പുറം ​ബ്ലോക്ക്​ പഞ്ചായത്ത്​ ആദരിച്ചു. സുബ്രതോ കപ്പ്​ ഫുട്​ബാളിൽ സംസ്ഥാന ചാമ്പ്യന്മാരായ വള്ളുവമ്പ്രം എം.ഐ.സി ഹൈസ്കൂൾ, അധ്യാപക അവാർഡ് ജേതാക്കളായ സന്തോഷ്‌, രാജീവ്‌, പി. അബ്ദുന്നാസർ പഞ്ചിളി എന്നിവർക്കും​ ഉപഹാരം കൈമാറി. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാൻ കാരാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ റജുല പെലത്തൊടി, ജില്ല പഞ്ചായത്ത് അംഗം സലീന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എ. സലാം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സഫിയ പന്തലാഞ്ചേരി, കെ.എം. മുഹമ്മദലി, എ.കെ. മെഹനാസ്, വിദ്യാഭ്യാസ ട്രെയിനർ ഉമ്മർ കരുവാരകുണ്ട്, അലി മേലേതിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ടി. അബ്ദുൽ ബഷീർ, പ്രകാശൻ നീണ്ടാരത്തിങ്ങൽ, പി.ബി. അബ്ദുൽ ബഷീർ, മുഹ്‌സിനത്ത് അബ്ബാസ്, പി. അബ്ദുൽ ജലീൽ, റാബിയ കുഞ്ഞിമുഹമ്മദ്, വി. സുലൈഖ, സുബൈദ മുസ്‌ലിയാരകത്ത്, ആശിഫ തെസ്നി, ഫായിസ് മുഹമ്മദ്‌ റാഫി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ്​ നന്ദി പറഞ്ഞു. mm+me+mt adaram സുബ്രതോ കപ്പ്‌ സംസ്ഥാന ചാമ്പ്യന്മാരായ വള്ളുവമ്പ്രം എം.ഐ.സി ഹൈസ്കൂൾ ടീമിന്​ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്‍റെ ഉപഹാരം എ.പി. അനിൽകുമാർ എം.എൽ.എ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.