must ഇരുമ്പ് കുറ്റിയിൽ തട്ടി ബൈക്ക് യാത്രക്കാരന്റെ കാൽ വിരൽ അറ്റു മറ്റൊരാൾക്ക് കാനയിൽ വീണ് പരിക്ക് പെരുമ്പിലാവ്: ജങ്ഷനിലെ ഇരുമ്പ് കുറ്റിയിൽ തട്ടി മറിഞ്ഞ് ബൈക്ക് യാത്രക്കാരന്റെ കാൽ വിരൽ അറ്റു. ഇതേ പാതയിൽ അൻസാർ ആശുപത്രിക്കുസമീപം സ്ലാബ് സ്ഥാപിക്കാത്തതിനാൽ കാൽ നടയാത്രികൻ കാനയിൽ വീണ് കാലിനു ഗുരുതര പരിക്കേറ്റു. മാധ്യമം ഏജന്റ് പുത്തംകുളം പള്ളിക്കുന്നു മേൽ അബ്ദുല്ലക്കാണ് (44) ഇരുമ്പ് കാലിൽ തട്ടി പരിക്കേറ്റത്. തുടർന്ന് കാലിന്റെ വിരൽ അടിയന്തര ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റി. പെരുമ്പിലാവിൽ പെട്രോൾ പമ്പിനു മുൻവശം കെ.എസ്.ഇ.ബി നേരത്തേ സ്ഥാപിച്ച ട്രാൻസ്ഫോർമർ മാറ്റാനായി അറുത്തുമാറ്റിയ ഇരുമ്പ് കാലിലാണ് തട്ടിയത്. കാനയിൽ വീണ് ടീം വെൽഫെയർ ലീഡർ പാമ്പുംകാവ് റോഡിൽ വടക്കനോളിൽ ഷെബീർ അഹ്സനാണ് (43) ഇടതുകാലിന് പരിക്കേറ്റത്. tcckkm 3 പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന പെരുമ്പിലാവ് അബ്ദുല്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.