തെരുവുകച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു ചാവക്കാട്: ദേശീയ നഗര ഉപജീവന ദൗത്യം തെരുവുകച്ചവടക്കാർക്കുള്ള സഹായ പദ്ധതികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ കണ്ടെത്തിയ തെരുവു കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡും വെൻഡിങ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് വിതരണ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. എൻ.യു.എൽ.എം സിറ്റി പ്രോജക്ട് ഓഫിസർ വി.പി. സക്കീർ ഹുസൈൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൻ സാജിത സലാം സംസാരിച്ചു. സർവേയിൽ കണ്ടെത്തിയവരിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജറാക്കിയ ആദ്യത്തെ 53 പേർക്കാണ് വെള്ളിയാഴ്ച തിരിച്ചറിയൽ കാർഡും വെൻഡിങ് സർട്ടിഫിക്കറ്റും വിതരണം ചെയ്തത്. എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ രഞ്ജിത്ത് അലക്സ് സ്വാഗതവും കമ്യൂണിറ്റി ഓർഗനൈസർ വി. ഷിൻസി നന്ദിയും പറഞ്ഞു. ഫോട്ടോ: TCC CKD Municipality ചാവക്കാട് നഗരസഭയിലെ തെരുവുകച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡും വെൻഡിങ് സർട്ടിഫിക്കറ്റും ചെയർപേഴ്സൻ ഷീജ പ്രശാന്ത് വിതരണോദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.